ആമുഖം
ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും ബാലിശമായി തോന്നാം.. പറയുന്ന കാര്യങ്ങളോട് പുച്ഛം തോന്നാം. ഈ പറഞ്ഞ വികാരങ്ങള്‍ ഞാന്‍ ഇവിടെ പറയുന്ന കാര്യങ്ങളാല്‍ ആരിലെങ്കിലും ഉണര്‍ത്തപെടുകയാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
നിങ്ങള്‍ക്ക് വായിക്കാം, വായിക്കാതിരിക്കാം, അഭിപ്രായം, പറയാം, ചോദ്യങ്ങള്‍ ചോദിക്കാം, വിമര്‍ശിക്കാം. ഇതൊക്കെ എന്‍റെ വീക്ഷണത്തെയും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയും ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.
പറയുന്ന
കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ വിശ്വാസിയെയോ, അവിശ്വസിയെയോ,
രണ്ടുമല്ലാതവരെയോ
ഏതെങ്കിലും രീതിയില്‍ വേദനിപിക്കുന്നു എങ്കില്‍ മുന്നേ തന്നെ മാപ്പ്.
പാര്‍ട്ട് ഒന്ന്:- വിഗ്രഹാരാധന
ഓര്‍മയില്‍ ദൈവത്തെ ആദ്യം കേട്ടത് അമ്പലങ്ങളില്‍ നിന്നായിരുന്നു. അന്നേ എപ്പഴോ മനസ്സില്‍ ഉദിച്ച സംശയമായിരുന്നു ദൈവം എന്താണെന്നും വിഗ്രഹത്തില്‍ ദൈവം എങ്ങനെ കയറി കൂടി എന്നതും. കല്ല് എങ്ങനെ ദൈവമാകുന്നു എന്ന സംശയമായിരുന്നു ആ കാലത്ത് എന്നെ അലട്ടിയ ഒരു പ്രശ്നങ്ങളില്‍ ഒന്ന്.
ആറാം ക്ലാസ്സിലെ മലയാളം സെക്കന്‍റ് ടെക്സ്റ്റ് ബുക്കില്‍ അന്ന് വിവേകാനന്തനെ കുറിച്ച് ഒരു പാഠത്തില്‍ ഇങ്ങനെ ഉണ്ടായിരുന്നു.
രാജാവ് വിവേകാനന്തനോട് വിഗ്രഹാരാധന തെറ്റല്ലേ, അത് വെറും ഒരു കല്ലല്ലേ എന്ന് ചോദിച്ചു. വിവേകാനന്തന്‍ വേഗം തന്നെ അവിടെ ചുവരില്‍ ഉണ്ടായിരുന്ന രാജാവിന്‍റെ പടം നിലത്തിട്ട് അതിന്‍റെ മുകളില്‍ കയറി ചവിട്ടി കൊരട്ടി കളിച്ചു. രാജാവിന് ദേഷ്യം വന്നപ്പോ വിവേകാനന്ദന്‍ പറഞ്ഞു.
"അത് വെറും കേന്‍വാസും കുറച്ചു നിറങ്ങളും മാത്രമല്ലേ, അതിനെന്തിനാ രാജാവ് കൊപിക്കുന്നത്" എന്ന്.
വിഗ്രഹാരാധന എന്താണെന്നും, എനിക്ക് ഈ ലോകത്തുള്ള ഏത് വസ്തുവിനെയും ആരാധികാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും മനസ്സിലായത് അന്നാണ്.
പാര്‍ട്ട് രണ്ട് :- ആത്മാവും ജീവനും
ഒരുപാട് നിഗൂഡതകളും കണ്ഫ്യൂഷനുകളും സമ്മാനിച്ച് എന്നെ ഒരുപാട് അലട്ടിയ ഒരു സംഭവമായിരുന്നു ആത്മാവ്.
പഴയ ജന്മം പുനര്‍ ജന്മം ഈ ജന്മം മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് എവിടെ പോവുന്നു, എവിടുന്ന് വരുന്നു, ആത്മാവ് ഉള്ള വസ്തുക്കള്‍ ഇല്ലാത്ത വസ്തുക്കള്‍. അങ്ങനെ അങ്ങനെ നൂറായിരം സംശയങ്ങള്‍ (കൊറേ സംശയങ്ങളൊക്കെ മറന്നു പോയി, ഇപ്പൊ ഇത്രയേ ഓര്‍മയിലുള്ളൂ)
പുന്ര്‍ജന്മങ്ങളൊക്കെ ഞാന്‍ തത്കാലം മാറ്റി വെച്ചു. എന്നാലും ഒരു ശരീരവും, ഒരു മനസ്സും, ഒരു ആത്മാവും എന്നത് എങ്ങനെ യൊക്കെ ബന്ധപെട്ടിരിക്കുന്നു, എങ്ങനെയൊക്കെ ബെന്ധപെടാതെ ഇരിക്കുന്നു. എങ്ങനെ കൂട്ടി വെയ്ക്കും എങ്ങനെ വേര്‍തിരിച്ച് വെയ്ക്കും എന്നൊന്നും ഒരു എത്തും പിടിയും കിട്ടിയില്ല.
മണ്ണിരയെ പകുതിക്ക് വെച്ച് മുറിച്ചാല്‍ അത് രണ്ട് മണ്ണിരകളായി വളരുന്നു, അപ്പൊ ആത്മാവും മുറിയുമോ എന്നതായിരുന്നു ആദ്യതെതും ശക്തി കൂടിയതും ആയ സംശയം. ബീജത്തിന്‍റെയും അണ്ടത്തിന്‍റെയും ആത്മാവുകള്‍ സൈഗോട്ടില്‍ കൂടി ചേര്‍ന്ന് ഒന്നാകുമോ, മരത്തിന് ജീവനുള്ളതു കൊണ്ട് മരത്തിനും വേണ്ടേ ആത്മാവ്. മുള വരുന്ന ചെറു പയര്‍ മണിക്കകത്ത് എപ്പോ ആത്മാവ് കയറി കൂടുന്നു. അമ്മയുണ്ടാക്കുന്ന മുളപ്പിച്ച ചെറുപയര്‍ക്കറിയും കൂട്ടി പുട്ടടിക്കുമ്പോള്‍ ആ ആയിരക്കണക്കിന് ചെറു പയറുകളിലെ ഇത്രയധികം ആത്മാവുകള്‍ അതിനെ വിട്ട് എവിടെ പോയിട്ടുണ്ടാവുമായിരിക്കും.
അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരാത്തത്രയും സംശയങ്ങള്‍.
ഒന്‍പതില്‍ പഠിക്കുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയത്ത് ഓജോ ബോര്‍ഡ് കളിച്ചിരുന്നു. വീട്ടില്‍ കമഴ്ത്തി വെച്ച ഗ്ലാസ് നീങ്ങാന്‍ മാത്രം മിനുസമുള്ള നിലം ഇല്ലാത്തത് കൊണ്ട് ഫ്രിഡ്ജിന്‍റെ മുകള്‍ ആയിരുന്നു ഞങ്ങള്‍ ബോര്‍ഡ് ആക്കിയത്. സുഹൃത്തിന്‍റെ പേര് “ചിന്നന്‍”.
എല്ലായ്പ്പോഴും ആത്മാവ് വന്നു ഗ്ലാസ് നീങ്ങി, ചോദിച്ച ചോദ്യങ്ങള്‍ക്ക് വൃത്തിയായി ഉത്തരം പറഞ്ഞുതന്നു, ആത്മാവ് ആത്മാവിന്‍റെ പേര് വരെ പറഞ്ഞു തന്നു. (പേര് നാരായണി, എന്‍റെ അച്ഛമ്മ).
ഒരു തവണ, ഈ പരിപാടിക്കിടയില്‍ ആരോ ഉമ്മറത്തെ വാതിലില്‍ മുട്ടിയപ്പോള്‍ ആത്മാവിനോട് പോവാന്‍ പറയാതെ ഗ്ലാസില്‍ നിന്ന് വിരല്‍ എടുക്കേണ്ടി വന്നു, (അങ്ങനെ ചെയ്‌താല്‍ ആത്മാവ് അവിടെ തന്നെ കൂടും എന്ന് വിശ്വാസം).
അന്നൊന്നും തോന്നിയത് പേടിയോ ഭയമോ ഒന്നും ആയിരുന്നില്ല, ഒരു ആകാംഷ, എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ.

മാസങ്ങള്‍ കഴിഞ്ഞു വന്ന ഒരു മാസികയില്‍ ഇതിനെ പറ്റി വലിയ ഒരു റിപ്പോര്‍ട്ടും ഇത് എങ്ങനെ സംഭവിക്കുന്നു എന്നും നല്ല ഡിടെയില്‍ ആയി വിശദീകരിച്ചു വന്നിരുന്നു.
അതില്‍ നിന്നാണ് ഞാന്‍ സബ് കൊണ്ഷ്യസ് മൈന്‍ഡ് ഉണ്ടെന്നും. മനുഷ്യന്‍ അറിയാതെയും കാര്യങ്ങള്‍ ചെയ്യപെടുന്നു എന്നും മനസ്സിലാക്കുന്നത്.
പിന്നീട് എപ്പഴോ അച്ഛനോട് സംസാരിക്കുമ്പോള്‍ ആണ് ആത്മാവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്തല്ല, നമ്മുടെ ശരീരം ആത്മാവിനകത്താണ് എന്ന് കേള്‍ക്കാന്‍ ഇടയായത്. അത് എന്‍റെ ചിന്തകള്‍ക്ക് ഒരു ടെര്‍ണിനഗ് പോയിന്‍റ് ആയിരുന്നു.
പിന്നീടുള്ള ചിന്ത മുഴുവന്‍ ഈ പറഞ്ഞതിനെ ചുറ്റി പറ്റി ആയിരുന്നു, ഒരുപാടോരുപാട് ചിന്തകള്‍ക്ക് ശേഷമാണ് അതായിരിക്കും ശരി എന്നും, ഈ പ്രപഞ്ചം മുഴുവന്‍ ആത്മാവിനകതാണെന്നും ചിന്തിക്കാന്‍ സാദിച്ചത്.
പിന്നീട് സ്റ്റീഫന്‍ ഹോകിന്‍സിന്‍റെ "A Brief History of Time" വായിക്കുമ്പോള്‍ ഈ കൊണ്സേപ്റ്റ് ആ ബുക്കിലെ പല കാര്യങ്ങളും ആയി റിലേറ്റ് ചെയ്യാന്‍ സാദിച്ചിരുന്നു.