ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബീച്ച് ഹോസ്പിറ്റലില്‍ വൃക്ഷ തൈകള്‍ വച്ചു പിടിപ്പിച്ചു. ബീച്ച് ഹോസ്പിറ്റലിലെ സുപ്രന്റ്റ് വൈകുന്നേരം നാലുമണിക്ക് ആദ്യ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ പ
റ്റി സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കെ പി രതീഷ് പരിപാടിയില്‍ പങ്കെടുത്തു.

ഞാവല്‍ , വേപ്പ്, ഉങ്ങ്, മാവ്, പുളി, കയനി തുടങ്ങിയ ഫല പുഷ്പ ഔഷദ വൃക്ഷതൈകളാണ് നട്ടു പിടിപ്പിച്ചത്.
രാവിലെ പത്തരയ്ക്കു തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചരയോടെയാണ് അവസാനിച്ചത്.
പ്രകൃതി പരിരക്ഷണ പരിപാലണം ഈ ഒരു ദിവസം മാത്രം ആഘോഷിച്ചു അവസാനിപ്പികേണ്ട ഒന്നല്ലെന്നും അത് കോഴിക്കോടിന്‍റെ മറ്റു ഭാഗങ്ങിലേക്ക് വ്യാപിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വിഷയം ഗൌരവമായി കണക്കിലെടുത്ത് ഇതിനു വേണ്ടി തുടര്‍ന്നുള്ള ദിനങ്ങളിലും വൃക്ഷതൈ നടല്‍, പരിപാലിക്കല്‍ തുടങ്ങിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.