കഥ തുടങ്ങുന്നത് ഒരു ചെറിയ പാലത്തില്‍ നിന്നാണ്. "വലിയതോട്" എന്നറിയപ്പെടുത്ത ഒരു ചെറിയതോടിന്‍റെ കുറുകെയുള്ള ഒരു കൊച്ചു പാലം, നാല്‍ക്കാലിക്കല്‍ പാലം. ചിലര്‍ വലിയതോടിനെ "കൊഴിതോട്" എന്നും വിളിച്ചിരുന്നു.
പമ്പാ നദിയില്‍ നിന്ന് വയലിലേയ്ക്കും, വയലില്‍ നിന്ന് പമ്പയിലെയ്ക്കും വെള്ളം ഒഴുക്കിയിരുന്നത് ഈ കൊഴിതോടായിരുന്നു.
നാല്‍ക്കാലിക്കല്‍ പാലത്തിന്‍റെ അറ്റകുറ്റ പണിക്കുവേണ്ടി പാലം അടച്ചിട്ടപ്പോള്‍, ഗതാഗത സഞ്ചാരത്തിന് വേണ്ടി "വലിയതോടില്‍"" മണ്ണിട്ട് മൂടെണ്ടിവന്നു. വെള്ളം പോകാന്‍ വേണ്ടി ചെറിയ ഒരു കുഴലും ഇട്ടു. ഇത് വെള്ളത്തിന്‍റെ സഞ്ചാരത്തെ ബാധിച്ചു, വയലുകളില്‍ വെള്ളം കെട്ടികിടക്കാന്‍ തുടങ്ങി. ഇത് നെല്‍കൃഷി നശിപ്പിച്ചു, കര്‍ഷകര്‍ നഷ്ടത്തിലായി. ഇതിനെതിരെ സമരം ചെയ്തതിന്‍റെ ഫലമായി 2004 ലില്‍ ആ ബണ്ട് നീക്കപ്പെട്ടു, അങ്ങനെ കൃഷി പഴയ രീതിയിലാവും എന്ന് ഗ്രാമവാസികള്‍ കരുതി.
അടുത്ത വര്‍ഷം കൊഴഞ്ചേരി റോഡില്‍ കോഴിതോടിനു കുറുകെ കൊഴിപ്പാലത്തിന്‍റെ പണി തുടങ്ങി. ഇത് മേല്‍പ്പറഞ്ഞ അതേ രീതിയില്‍ വെള്ളത്തിന്‍റെ ഒഴുക്കിന് തടസ്സമാവികയും, വയലിലെ വെള്ളം ഇറങ്ങി പോവാതിരിക്കുകയും കൃഷി പിന്നെയും നശിക്കാനും കാരണമായി. അങ്ങനെ മൂന്ന് വര്‍ഷത്തോളം കൃഷി നടക്കാതെ കര്‍ഷകര്‍ ഭഗ്നാശരായിരുന്നു
അങ്ങനെയങ്ങനെ കര്‍ഷകര്‍ ഭഗ്നാശരായി മാനം നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന സമയത്ത് ഒരു രക്ഷകന്‍ ആ പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വന്നിറങ്ങുന്നു. രക്ഷകന്‍റെ പേര് "എബ്രഹാം”, “അമേരിക്കന്‍ തങ്കച്ചന്‍” എന്ന പ്രാവാസി എബ്രഹാം.
വെള്ളം കൂടുതല്‍ കയറിയ നിലങ്ങളില്‍ മത്സ്യം വളര്‍ത്താം എന്ന് അദ്ദേഹം ഗ്രാമവാസികളോട് പറഞ്ഞു. മീന്‍ വളര്‍ത്താന്‍ വേണ്ടി അദ്ദേഹം കര്‍ഷകരില്‍ നിന്ന് ആ സ്ഥലങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചു. ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു എബ്രഹാം. ഈ വയലുകളുടെ അടുത്തുള്ള ഒരു മലയും അദ്ദേഹം വാങ്ങിച്ചു. പിന്നീട് ഒരു JCB ഉപയോഗിച്ച് അദ്ദേഹം മലയിടിച്ച് വയല്‍ നികത്താന്‍ തുടങ്ങി. അവിടെയുള്ള ജനങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. നീരൊഴുക്കിനുള്ള തോടും മണ്ണിട്ട് മൂടിയപ്പോള്‍ ഗ്രാമവാസികള്‍ ശക്തിയായി അതിനെ ചെറുത്തു.
2005 ഫെബ്രുവരിയില്‍ എബ്രഹാം പോലിസിനു പ്രോടക്ഷന്‍ ആവശ്യപെട്ട് റിട്ട് ഫയല്‍ ചെയ്തു.
ഹൈകോടതി അതിന് ഇങ്ങനെ വിധി പറഞ്ഞു (24.02.2005).
“However any building activities or development activities can be done in the paddy field, only if they have got ststutory clearance.”
ഇത് എബ്രഹാമിന് നികത്തല്‍ തുടരുന്നതിന് തടസ്സമായി.
2006 റില്‍ വീണ്ടും രാത്രികളില്‍ എട്ടും പത്തും ലോറികളും JCB യും ഉപയോഗിച്ച് വീണ്ടും നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വില്ലേജ് ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കി.. മണ്ണിടുന്നതിനും നിര്‍മാണ പ്രവര്‍ത്തനത്തിനുമെതിരെ വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി. ഇത് 21.02.2006 നായിരുന്നു.
അബ്രഹാം പിന്നയും ആറ് മാസത്തിന് ശേഷം മണ്ണിട്ട് നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വീണ്ടും പ്രതിഷേധിച്ച് പരാതി നല്‍കി, 14.07.2006 ന് വീണ്ടും നിരോധനം വന്നു. ഇത് ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 20.10.2007, 14.12.2007, 11.01.08, 09.02.09, 20.03.2009 ഇങ്ങനെ ഇങ്ങനെ നിരോധനങ്ങള്‍ നീളുന്നു.
അങ്ങനെ ഒരുദിവസം എബ്രഹാം താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഏറോണിട്ടിക്കല്‍ കോളേജിന്‍റെ പരിശീലനത്തിനു വേണ്ടി ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒരു റണ്‍ വേ വേണം. അതിനാണ് മണ്ണിടുന്നത് എന്ന് പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം 2011 ഡിസംബര്‍ 9 തിന് സൂര്യ ടീവി യില്‍ ഒരു വാര്‍ത്ത വന്നു.
"2011 ഫെബ്രുവരി 24 ന് 2000 തോളം സര്‍വേ നമ്പരുകളിലുള്ള അഞ്ഞൂറോളം ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. KGS ഗ്രൂപ്പ് എന്ന കമ്പനി വിമാനതാവള നിര്‍മാണത്തിന് വേണ്ടി ഏറ്റെടുത്തുകൊണ്ടാണ് ഇത്രയും ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് എന്നും."
ഇത് കേട്ട ജനങ്ങള്‍ ഞെട്ടി. കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങളുടെ വീട് വ്യവസായ മേഖലയ്ക്ക് അകത്താണോ എന്നറിയാന്‍ നെട്ടോട്ടമോടി.
കൂടുതല്‍ വൃത്തിക്ക് വായിക്കാന്‍... ഇതാ ഇവിടെ...
http://goo.gl/iKcjN
വീഡിയോ ഇവിടെ:
http://www.youtube.com/watch?v=ITsA0UNehlg