നമ്മൾ ഓരോരുത്തരും അല്ലെങ്കിൽ മിക്കവരും ആഗ്രഹിക്കുന്നത് ജാതി, മതം,
വർഗ്ഗം, ഭാഷ, നിറം, സ്ഥലം, സാമ്പത്തികം, ബുദ്ധി, ജോലി, ശാരീരികമായ മറ്റു പ്രത്യേകതകൾ,
ചിന്ത, ... തുടങ്ങിയ വിവേചനങ്ങളില്ലാത്ത ഒരു കുട്ടി സമൂഹമാണ്.
പണ്ട് മഹാബലി വാണിരുന്ന സമയത്തെ കേരളം പോലത്തെ ഒരു സ്ഥലവും സമൂഹവും.
മേല്‍പറഞ്ഞ കാര്യങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം, അതിൽനിന്നും ഉത്ഭവിക്കുന്ന
വിവേചനങ്ങളാണ് ഇവിടെ വില്ലൻ
എനിക്കും കൊറോത്തിനും പേരുണ്ട്.
‘നീ കോറോത്ത്, ഞാന്‍ അച്ചു‘ എന്ന് പറയുമ്പോ തോന്നുന്ന ലാഘവത്തിൽ കൂടുതലൊന്നും
‘നീ നായർ, ഞാൻ പുലയൻ‘ എന്ന് പറയുമ്പോഴും തോന്നാത്ത
ഒരു സമൂഹം.
അങ്ങനെയൊരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ഇവിടെ ഒരുപാട് പേർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്,
സമരങ്ങൾ നടത്തിയിട്ടുണ്ട്. ആ സമരങ്ങളുടെയൊക്കെ ഫലമാണ് ഞാനിന്നിവിടെ കിടന്നിങ്ങനെ ഡയലോഗ്
അടിക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും.
ചരിത്രം ബോധം, അതുണ്ടെന്ന് അവകാശപ്പെടുന്ന മറ്റു പലരെക്കാളും ഇത്തിരി
കുറവായതുകൊണ്ട് കൂടുതൽ പറഞ്ഞ് പണി മേടിക്കുന്നില്ല.
അപ്പൊ ഞാൻ പറയാൻ ശ്രമിക്കുന്നത് ഇന്ന് ഇമ്മാതിരിയുള്ള വിവേച്ചനങ്ങളിൽ
എങ്ങനെ കുറവ് വരുത്താം എന്ന ഒരു ചിന്തയാണ്.
൧) ഉള്ള വിവേചനങ്ങൾ ഇല്ലാതാക്കുക.
൨) ഇല്ലാത്ത വിവേചനങ്ങൾ ഉണ്ടാക്കാതിരിക്കുക
ഉള്ളത് ഇല്ലാതാക്കുക ലേശം ബുദ്ധിമുട്ടായതുകൊണ്ട് ആദ്യം ഇല്ലാത്തത് ഉണ്ടാക്കാതിരിക്കാന്‍
എങ്ങനെ ശ്രമിക്കാം എന്ന് നോക്കാം.
എപ്സിലോൺ = മേലെ പറഞ്ഞതിൽ ഏതെങ്കിലും
എപ്സിലോണ്‍ ഒരു അധിക്ഷേപ/വിവേചന വാക്കാണെന്ന് പലർക്കും അറിയാമായിരിക്കും,
അവരോടൊപ്പം അത് അറിയാത്ത ചിലരെങ്കിലും ഒരുപക്ഷെ ഇവിടെ ഉണ്ടായിരുന്നിരിക്കാം.
എനിക്ക് എപ്സിലോൺ ഉള്ളത് കൊറോത്തിനോ, കൊറോത്തിനില്ലാത്തത് എനിക്കോ ഒരു
പ്രശ്നോം ഉണ്ടാക്കാത്തിടത്തോളം കാലം അല്ലെങ്കില്‍ അതൊരു പ്രശ്നമല്ലാത്ത സമൂഹത്തിൽ എപ്സിലോണ്‍ വിവേചന അധിക്ഷേപ
കാര്യമാണെന്ന് വിളിച്ചു പറയുന്നതിലെ ശരിയെയാണ് ഞാന്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്