മൊത്തം
ഇരുപത്തെട്ട് മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഇവിടെയെത്തി. സാധാരണ യാത്ര ചെയ്യുമ്പോ
തോന്നിയിരുന്ന ഒരു എക്സൈറ്റ്‌മെന്‍റ് എന്തോ ഈ തവണ തോന്നിയില്ല.
ഫ്ലൈറ്റില്‍
കുറേ സമയം ഉറങ്ങി, പിന്നെ കുറേ സമയം സിനിമ കണ്ടു. തലവേദന തുടങ്ങിയപ്പോ കണ്ണടച്ചിരുന്നു.
ക്ഷീണമുണ്ടായിരുന്നത് കൊണ്ടും അറിയാതെ ഉറങ്ങിപ്പോവും എന്ന് തോന്നിയതുകൊണ്ടും, "Wake me up for food", എന്ന സ്റ്റിക്കര്‍ സീറ്റില്‍ നേരത്തേ തന്നെ ഒട്ടിച്ചു വെച്ചു. അടുത്തിരുന്ന
ആരോടും അധികമൊന്നും സംസാരിച്ചില്ല. ഇടത് വശത്തിരുന്ന സ്ത്രീ സൗത്ത് ആഫ്രിക്കയില്‍
നിന്നുമായിരുന്നു. ആദ്യം കണ്ടപ്പോള്‍ അവര്‍ ഇന്ത്യന്‍ ആണെന്ന് കരുതി, പിന്നെ ഒരു
ഹിന്ദി സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഇന്ത്യന്‍ തന്നെയെന്നു ഉറപ്പിച്ചു. വലതു
വശത്തിരുന്നവന്‍ ദുബായില്‍ നിന്നും ആയിരുന്നു.
ഇടയ്ക്ക് വെച്ച്
ഞങ്ങളുടെ മുന്നിലെ റോയില്‍ ഇരുന്നവരുടെ മോതിരം കാണാതെ പോയി, അത് തിരയുന്ന
സമയത്ത് ദുബായിക്കാരന്‍ അവന്‍റെ മൊബൈലിലെ ടോര്‍ച് ഒക്കെ കത്തിച്ച് ഒരുപാട്
സഹായിക്കുന്നുണ്ടായിരുന്നു.
അവനോട് നേരത്തേ
തോന്നാതിരുന്ന ഒരു മതിപ്പ് ചെറുതായി ഒന്ന് കൂടി.മോതിരം സീറ്റിന്‍റെ അടിയില്‍
കുടുങ്ങി ഇരിക്കുവായിരുന്നു.
Monstors University, The Croods, Hangover 3, സ്പാനിഷ് മസാല, അന്നയും റസൂലും, Mars Needs Moms, മുഴുവനായും
ഭാഗീകമായും ഒരേ ഇരിപ്പില്‍ കണ്ട പടങ്ങള്‍.
JFK യില്‍ എത്തി, നടു നിവരര്‍ത്തി
ഇറങ്ങി നടന്നപ്പോ വിസിറ്റര്‍സിന്‍റെ വഴിയില്‍ മാത്രം ക്യൂ. വളരേ പതുക്കെ നീങ്ങി
ആദ്യത്തെ വളവ് കഴിഞ്ഞപ്പോഴാണ് അറ്റം കാണാതത്രയും നീളത്തില്‍ ക്യൂ ഉള്ളത്
മനസ്സിലായത്. ഒന്നര മണിക്കൂര്‍ അവിടെ നിന്ന് അകത്ത് കയറിയപ്പോ വീണ്ടും ക്യൂ.
അങ്ങനെ എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തെത്തുവാന്‍ രണ്ടര മണിക്കൂര്‍ എടുത്തു.
ഹോട്ടല്‍ അയച്ച കാറ് എന്നെ കാത്ത് മടുത്ത് തിരിച്ചു പോയി. പിന്നെ ഒരു
ടാക്സി പിടിച്ച് ഇങ്ങ് പോന്നു.
No comments:
Post a Comment