Wednesday, May 4, 2016

ണ്ട

ഇന്നലെ ഓഫീസിലെ ഒരു കൊച്ച് എന്നോടു മലയാളം പഠിപ്പിച്ച് കൊടുക്കാവോന്ന്‍ ചോദിച്ചു. അവള്‍ ബോണ്‍ ആന്‍ഡ്‌ ബോട്ടപ്പ് നോര്‍ത്തിലാണ്. അക്ഷരങ്ങളൊക്കെ അറിയാം. മലയാളം പറയുന്നും ഉണ്ട്. പക്ഷെ വായിക്കാന്‍ അത്ര ഫ്ലുവന്റ് അല്ല.

ഞാന്‍ വേം എന്‍റെ ബ്ലോഗിന്‍റെ ലിങ്ക് അയച്ചു കൊടുത്തിട്ട് പറഞ്ഞു മലയാളം വായിച്ചു പഠിക്കാന്‍ ഇതിലും നല്ല വേറൊരു സംഭവവും ഇല്ലാന്ന്‍. 

കഴുത്തിന് കുത്തിപിടിച്ചിട്ടാണെങ്കിലും ആരെകൊണ്ടെങ്കിലുമൊക്കെ ബ്ലോഗ്‌ വായിപ്പിക്കുന്നത് ഒരു സുഖാ..

അങ്ങനെ ബ്ലോഗിന്‍റെ പേര് (അച്ചുതണ്ട്) വായിക്കുമ്പോ അതിലെ അവസാന അക്ഷരം അവക്കറീല.

"ണ്ട" ഏതോ കൂട്ടക്ഷരം ആണെന്ന് അവള്‍.
അല്ല ഇത് കൂട്ടാത്ത അക്ഷരമാണ് എന്ന് ഞാനും.

അങ്ങനെ ഫുള്‍ തര്‍ക്കം അടി പിടി.

അവസാനം അക്ഷരമാല എടുത്തു നോക്കിയപ്പോ അതില് "ണ്ട" യില്ല.. :-O

ഇനിയിപ്പോ... മുന്നേ ഉണ്ടായിരുന്നു, പുതുക്കിയ അക്ഷരമാലയില്‍ നിന്നും "ണ്ട"യെ എടുത്ത് മാറ്റിയതാന്നു പറഞ്ഞു നോക്കിയാലോ.. .


1 comment:

Seena Viovin said...

ഈ ടൈപ്പ് മലയാളം ആണ് അവള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നതെങ്കില്‍, അവള്‍ മലയാളം പഠിക്കാതിരിക്കുന്നതാണ് അവള്‍ക്കു നല്ലത് ... അയ്യയ്യേ