Saturday, February 16, 2013

എന്താ നമ്മുടെ സര്‍ക്കാര്‍ ഇങ്ങനെ..?


സമൂഹ നന്മ ഉദ്ദേശിച്ചു ചെയ്ത പലകാര്യങ്ങളും അമ്മയ്ക്ക് വിനയായിതീര്‍ന്നിട്ടുണ്ട്. അതിന്‍റെ എണ്ണം കൂട്ടാന്‍ ഇതാ ഒരെണ്ണം കൂടി.
ബയോഗ്യാസ് എല്ലാവീടുകളിലും വേണം എന്ന് പലതവണ പറഞ്ഞ സര്‍ക്കാറുതന്നെ ബയോഗ്യാസ് ഉണ്ടാക്കിയവര്‍ക്കിട്ട് പണി കൊടുക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
മാലിന്യം ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള കേരളത്തില്‍ ഒരിത്തിരിയെങ്കിലും നമ്മളാല്‍ ആവുന്നത് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഇങ്ങനെയൊരു നടപടി ഒരിക്കലും  വേണ്ടിയിരുന്നില്ല.


നമ്മുടെ വീട്ടിലെ മാത്രമല്ല, അയല്‍ വീടുകളിലെ വൈസ്റ്റ്‌ഉം നമ്മുടെ ബയോഗ്യാസ് പ്ലാന്റ്റ് തിന്നുന്നുണ്ട്.

ഇത് എഴുതിയ അമ്മയ്ക്ക് എന്‍റെ വക ഒരു ചക്കരയുമ്മ. :-)
പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എന്‍റെ വലിയ നന്ദി. :-)

http://epaper.mathrubhumi.com/epapermain.aspx
Kozhikode Oct 28, 2012. Page: 4

മൈഗ്രൈന്‍

എനിക്ക് മൈഗ്രൈന്‍ വരാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍


തീവ്രമായ മണം, നീണ്ടു നില്‍ക്കുന്ന വിശപ്പ്‌, ഏറെ നേരം വെയില്‍ കണ്ടാല്‍‍, ഇഷ്ടമില്ലാത്ത ശബ്ദം കേട്ടാല്‍, കൂടുതല്‍ ഉറങ്ങിയാല്‍, ഏറെ നേരം കാറ്റ് കൊണ്ടാല്‍, ബോറടിച്ചാല്‍, TV കുറെ സമയം കണ്ടാല്‍,  കൂടുതല്‍ യാത്ര ചെയ്‌താല്‍, ക്ഷീണിച്ചാല്‍, കന്‍ജെസ്ടെട് റൂമില്‍ ഇരുന്നാല്‍, മധുരം കൂടുതല്‍ കഴിച്ചാല്‍, ഞെട്ടിയാല്‍, തല ശക്തിയില്‍ ഇളക്കിയാല്‍‍, കണ്ണ് കൊണ്ട് ചില ആങ്കിളില്‍ നോക്കിയാല്‍.
ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ചുസംഭവിച്ചാല്‍ തലവേദനയുടെ തീവ്രതയും കൂടും.
 
ചെറുതായിരുന്ന സമയത്ത് എനിക്ക് തലവേദന ഇടയ്ക്കിടയ്ക്ക് വരും എന്നെല്ലാതെ അതിന്റെ കാരണം അറിയില്ലായിരുന്നു.
അച്ഛനും അമ്മയും പല ഡോക്ടര്‍മാരെയും കാണിച്ചിട്ടും ഉണ്ട്, സൈനസ് ഇന്റെ മുതല്‍ പല മരുന്നും ഡോക്ടര്സ് എന്റെ മേല് പരീക്ഷിച്ചിട്ടും ഉണ്ട്.
പ്രീ ഡിഗ്രി പഠിക്കുന്ന സമയത്താണ് അസഹ്യമായ തലവേദന ദിവസവും എന്നെ പിടികൂടാന്‍ തുടങ്ങിയത്. ഒരു മരുന്നും (ക്രോസിന്‍ പോലുള്ള പരാസിട്ടമോളുല്‍ അടക്കം) ഫലിക്കാത്തത് കൊണ്ട് ദിവസവും അത് സഹിക്കുക എന്നത് മാത്രമായിരുന്നു ഓപ്ഷന്‍.
 
പിന്നീട് എപ്പോഴോ വെയിലും വിശപ്പും, തലവേദന ഉണ്ടാക്കും എന്ന് മനസ്സിലായി, ആത് ഒരു പരിധി വരെ എനിക്ക് തലവേദനയെ ഒഴിവാകാനും സഹായിച്ചു.
 
ഒരു പരിധി വരെ ഇത് മാനസികമാണ് എന്ന തോന്നല്‍ എനിക്ക് ഉണ്ടാക്കാന്‍ ഉണ്ടായ സംഭവത്തിന്റെ തുടക്കം ഞങ്ങള്‍ യാത്ര പോയ ഒരു ട്രിപ്പ്‌ ആയിരുന്നു.
ആതിരപള്ളി വാഴച്ചാലിലേയ്ക്ക്. അവിടെ പാറപ്പുറത്ത് കുറേസമയം വെയിലത്ത്‌ കാലി വയറും വെച്ച് കറങ്ങി നടന്നത് തലവേദനക്ക് കാരണമായി. തിരിച്ചു തണലത്ത് പോവാനുള്ള ഓപ്ഷന്‍ ഇല്ലാത്തത് തലവേദന കൂട്ടി അസഹ്യമാക്കി. തിരിച്ച് ബസ്സില്‍ കയറി ഞാന്‍ ലാസ്റ്റ് സീറ്റില്‍ പോയി കിടന്നു, ബസ്‌ യാത്ര വീണ്ടും തലവേദന കൂട്ടി.
 
ബസ്‌ ഡ്രീം വേള്‍ഡ് ഇല്‍ നിര്‍ത്തി. എല്ലാവരും ബസ്സില്‍ നിന്ന് ഇറങ്ങി, ഞാന്‍ ഒഴിച്ച്. എന്നെ കാണാതെ ജോഷി സര്‍ അന്വേഷിച്ച് വന്നു. തലവേദന എന്ന് പറഞ്ഞപ്പോ ഒരു ഗുളിക തന്നു, ബസ്സില്‍ ഒറ്റയ്ക്ക് ഇരിക്കണ്ട, പാര്‍ക്കിന്റെ അകത്തുവന്ന് ഇരുന്നോ എന്നും പറഞ്ഞു..
ഞാന്‍ പാര്‍ക്കിന്റെ അകത്തുകയറി അവരുടെ കൂടെ മെല്ലെ നടന്നു, പിന്നെ എപ്പോഴാണ് എന്ന് അറിയില്ലേ, എന്റെ തലവേദന അപ്പാടെ മാറി. ഒരു മണിക്കൂറ് കഴിഞ്ഞോ മറ്റോ ആണ് ഞാന്‍ അത് മനസ്സിലാക്കിയത്. പിന്നെ വെള്ളത്തില്‍ അര്മാദമായിരുന്നു.
 
അന്ന് സാറിന്റെ അടുത്ത് ആ ഗുളിക ഏതാണെന്ന് ചോദിച്ചപ്പോ "ഡാര്റ്റ്" എന്ന് പറഞ്ഞു. പിന്നീട് തലവേദന അസഹനീയമായി വരുമ്പോളൊക്കെ ഞാന്‍ "ഡാര്റ്റ്" കഴിക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ വല്ലതും ചെയ്യും അങ്ങനെ  തലവേദന മാറും.
പിന്നീട് എപ്പഴോ മെഡിക്കല്‍ ഷോപ്പില്‍ പോയ് "ഡാര്റ്റ്" ചോദിച്ചപ്പോ അതില്ല പകര "ട്രൈമോള്‍" എടുതുതന്നിട്ട് രണ്ടും സെയിം ആണെന്ന് പറഞ്ഞു. അതും കഴിഞ്ഞ് പിന്നീടാണ് ഡാര്റ്റും, ട്രൈമോളും, ക്രോസിനും ഒക്കെ ഒരേ ഗണത്തില്‍ പെടുന്ന പരസിട്ടാമോള്‍ ആണെന്ന് മനസ്സിലായത്‌. പിന്നീട് ഞാന്‍ സര്‍വസുലഭാമായ ക്രോസിനിലേക്ക് മാറി. പക്ഷെ എന്ത് കഴിച്ചാലും ഇഷ്ടപെടുന്ന വല്ലതും ചെയ്തു മൂഡു മാറ്റണം എന്നത് അത്യാവിശ്യമായിരുന്നു. 
 
കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഗുളിക കഴിക്കണ്ട പക്ഷെ ഒരു ദൈര്യത്തിന്  അടുത്ത് ഉണ്ടായാ മതി എന്ന അവസ്ഥയായി. പിന്നെ അതും വേണ്ട മൂഡ്‌ മാറ്റിയാ മാത്രം മതി എന്നായി. :-)
 
ഇപ്പോഴും ഇടയ്ക്ക് തലവേദന വരും, പക്ഷെ പണ്ടത്തെപോലെ പേടി തോന്നാറില്ല.
 

ജാകെറ്റ് ഭാഗം 2


ഇന്നലെ കുളിം തെവാരോം ചായ കുടീം കഴിഞ്ഞ് ആ കൊട്ട് എടുത്ത് മെല്ലെ മടക്കി ചുരുട്ടി ഒരു കവറിലിട്ട് വീട്ടിന്ന് ഇറങ്ങി.


ബസ്‌ സ്റ്റോപ്പില്‍ എത്താറായപ്പോ അതാ ബസ്സ് വളവും തിരിഞ്ഞു വരുന്നു. കയറാനുണ്ട്‌ എന്ന് കൈ കൊണ്ട് ആന്ഗ്യം കാട്ടി ഞാന്‍ സ്റൊപ്പിലേക്ക് ഓടി. ബസ്സ് എന്നേം ഓവര്‍ടേക്ക് ചെയ്ത് സ്റ്റോപ്പില്‍ കൊണ്ടുപോയി നിര്‍ത്തി എന്നേം എന്നേം കാത്ത് നിന്നു. ചാടി ബസ്സില്‍ കയറി "മേര്സി" ന്ന് ഡ്രൈവറെ നോക്കി പറഞ്ഞു. ഡ്രൈവര്‍ പുഞ്ചിരിയോട്‌ കൂടി തിരിച്ചു എന്തോ പറഞ്ഞു, എനിക്ക് മനസ്സിലായില്ല.

ബസ്സ് പെട്ടന്ന് കിട്ടിയ സന്തോഷത്തില്‍ നേരെ പ്പോയി പിറകിലെ സീറ്റില്‍ ഇരുന്നു, അപ്പൊ വല്ലാത്ത ഒരു മണം, നായിന്റെ മണം. ആ സീറ്റിന്റെ കുഴപ്പമാണോ എന്ന് കരുതി ബസ്സിന്റെ മുന്നില്‍ വന്ന് ഇരുന്നു. അപ്പോഴും അതെ മണം. ഇനി ഇപ്പൊ തലവേദന എടുക്കുമോന്നു എന്ന പേടിയായി. അപ്പോഴാണ് ശ്രദ്ധിച്ചത്, എന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്ന  സ്ത്രീയുടെ മടിയില്‍ ഒരു നായ. അത് അവരുടെ കൈ നക്കി നക്കി വെളുപ്പിക്കുന്നു. നീണ്ട തിളങ്ങുന്ന ബ്രൌണ്‍ ഗോള്ടെന്‍ കളര്‍ രോമങ്ങള്‍ ഉള്ള ഒരു ക്യൂട്ട് നായി.

ആ സ്ത്രീയോട് "യുവര്‍ ഡോഗ് സ്ടിന്‍ഗ്സ്" എന്ന് പറഞ്ഞാലോ എന്ന് കരുതി. ഇനിയിപ്പോ അതിനെ തന്നെ യാണോ നാറുന്നത് എന്ന് അറിയാന്‍ എന്ത് ചെയ്യും. നിങ്ങളുടെ നായയെ ഞാന്‍ ഒന്ന് മണപ്പിച്ചു നോക്കിക്കോട്ടേ എന്ന് ചോദിക്കാന്‍ പറ്റുമോ? ഇനിയിപ്പോ മണപ്പിച്ചോ എന്നും പറഞ്ഞു നീട്ടി തന്നാ ഞാന്‍ മണക്കുന്നത് മോശമല്ലേ. ഇതീന്ന് ഇറങ്ങിയാ അടുത്ത ബസ്സ് വരണേ അരമണിക്കൂര്‍ എങ്കിലും കഴിയും.

ഇങ്ങനെ പലതും ആലോചിച്ച് തലവേദന വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു ഇടയ്ക്കിടയ്ക്ക് പട്ടിയെയും നോക്കി ഞാന്‍ ഇരുന്നു. അത് അതിന്റെ നക്കി വെളുപ്പിക്കലില്‍ നിന്ന് ബ്രേക്ക്‌ എടുത്ത് എന്റെ മുഖതേക്ക് നോക്കി. ഞാന്‍ അതിന്റെ മുഖത്ത്  നോക്കി ചിരിച്ചു, എന്റെ മര്യാദ, അതിന് ഭാവമാറ്റമില്ല, ഒന്നുടെ ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോ മനസ്സിലായി അത് പുറതേക്കാന് നോക്കുന്നത് എന്ന്, ഞാന്‍ തെറ്റിദ്ധരിച്ചു, കോങ്കണ്ണന്‍ നായ.

 'ജുദേബാല്‍' എത്തി ഞാന്‍ ഇറങ്ങി. മഴ ചാറുന്നുണ്ടായിരുന്നു. ഈ സംഭവം ചുരുട്ടി കവറിലിട്ട് തൂക്കി പിടിച്ചിരുന്നത്  കൊണ്ട് കുട എടുത്തിരുന്നില്ല. നേരെനടന്ന് ആ കടയില്‍ ചെന്നു എന്നെ കണ്ടപാടെ കടക്കാരന്റെ മുഖത്ത് ഒരു സംശയ ഭാവം. ഞാന്‍ നല്ല പുഞ്ചിരിയോടുകൂടി അദ്ദേഹത്തിന്റെ അടുത്ത് പോയി. "ഈ ജാകെറ്റ് ഒന്ന് എക്സ്ചേഞ്ച് ചെയ്തു എടുക്കാവോ, കഴിഞ്ഞ ഞായറാഴ്ച ഇവിടുന്ന്  വാങ്ങിച്ചതായിരുന്നു" എന്ന് പറഞ്ഞു. അദ്ദേഹം ഒന്നുംമിണ്ടാതെ വേഗം അവിടെ ഉണ്ടായിരുന്ന വേറെ കുറെ ജാകെട്സ് എടുത്തു മുന്നില്‍ വെച്ചുതന്നു. ഞാന്‍ ഒരണ്ണം എടുത്ത് ഇട്ടുനോക്കി, വലുപ്പ കൂടുതല്‍ തോന്നുന്നുണ്ടോ എന്നും ചോദിച്ച് വേഗം അദ്ദേഹം ഒരു കണ്ണാടിയും ആയി വന്നു. ഞാന്‍ വേറെയും രണ്ടുമൂന്നെണ്ണം നോക്കി ഒരണ്ണം എടുത്ത് അത് മതി എന്ന് പറഞ്ഞു. അദ്ദേഹം സസന്തോഷം തലയാട്ടി. താങ്കസ് പറഞ്ഞ് ഞാന്‍ അവിടുന്ന് ഇറങ്ങി.
 
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.