Saturday, February 16, 2013

മൈഗ്രൈന്‍

എനിക്ക് മൈഗ്രൈന്‍ വരാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍


തീവ്രമായ മണം, നീണ്ടു നില്‍ക്കുന്ന വിശപ്പ്‌, ഏറെ നേരം വെയില്‍ കണ്ടാല്‍‍, ഇഷ്ടമില്ലാത്ത ശബ്ദം കേട്ടാല്‍, കൂടുതല്‍ ഉറങ്ങിയാല്‍, ഏറെ നേരം കാറ്റ് കൊണ്ടാല്‍, ബോറടിച്ചാല്‍, TV കുറെ സമയം കണ്ടാല്‍,  കൂടുതല്‍ യാത്ര ചെയ്‌താല്‍, ക്ഷീണിച്ചാല്‍, കന്‍ജെസ്ടെട് റൂമില്‍ ഇരുന്നാല്‍, മധുരം കൂടുതല്‍ കഴിച്ചാല്‍, ഞെട്ടിയാല്‍, തല ശക്തിയില്‍ ഇളക്കിയാല്‍‍, കണ്ണ് കൊണ്ട് ചില ആങ്കിളില്‍ നോക്കിയാല്‍.
ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ചുസംഭവിച്ചാല്‍ തലവേദനയുടെ തീവ്രതയും കൂടും.
 
ചെറുതായിരുന്ന സമയത്ത് എനിക്ക് തലവേദന ഇടയ്ക്കിടയ്ക്ക് വരും എന്നെല്ലാതെ അതിന്റെ കാരണം അറിയില്ലായിരുന്നു.
അച്ഛനും അമ്മയും പല ഡോക്ടര്‍മാരെയും കാണിച്ചിട്ടും ഉണ്ട്, സൈനസ് ഇന്റെ മുതല്‍ പല മരുന്നും ഡോക്ടര്സ് എന്റെ മേല് പരീക്ഷിച്ചിട്ടും ഉണ്ട്.
പ്രീ ഡിഗ്രി പഠിക്കുന്ന സമയത്താണ് അസഹ്യമായ തലവേദന ദിവസവും എന്നെ പിടികൂടാന്‍ തുടങ്ങിയത്. ഒരു മരുന്നും (ക്രോസിന്‍ പോലുള്ള പരാസിട്ടമോളുല്‍ അടക്കം) ഫലിക്കാത്തത് കൊണ്ട് ദിവസവും അത് സഹിക്കുക എന്നത് മാത്രമായിരുന്നു ഓപ്ഷന്‍.
 
പിന്നീട് എപ്പോഴോ വെയിലും വിശപ്പും, തലവേദന ഉണ്ടാക്കും എന്ന് മനസ്സിലായി, ആത് ഒരു പരിധി വരെ എനിക്ക് തലവേദനയെ ഒഴിവാകാനും സഹായിച്ചു.
 
ഒരു പരിധി വരെ ഇത് മാനസികമാണ് എന്ന തോന്നല്‍ എനിക്ക് ഉണ്ടാക്കാന്‍ ഉണ്ടായ സംഭവത്തിന്റെ തുടക്കം ഞങ്ങള്‍ യാത്ര പോയ ഒരു ട്രിപ്പ്‌ ആയിരുന്നു.
ആതിരപള്ളി വാഴച്ചാലിലേയ്ക്ക്. അവിടെ പാറപ്പുറത്ത് കുറേസമയം വെയിലത്ത്‌ കാലി വയറും വെച്ച് കറങ്ങി നടന്നത് തലവേദനക്ക് കാരണമായി. തിരിച്ചു തണലത്ത് പോവാനുള്ള ഓപ്ഷന്‍ ഇല്ലാത്തത് തലവേദന കൂട്ടി അസഹ്യമാക്കി. തിരിച്ച് ബസ്സില്‍ കയറി ഞാന്‍ ലാസ്റ്റ് സീറ്റില്‍ പോയി കിടന്നു, ബസ്‌ യാത്ര വീണ്ടും തലവേദന കൂട്ടി.
 
ബസ്‌ ഡ്രീം വേള്‍ഡ് ഇല്‍ നിര്‍ത്തി. എല്ലാവരും ബസ്സില്‍ നിന്ന് ഇറങ്ങി, ഞാന്‍ ഒഴിച്ച്. എന്നെ കാണാതെ ജോഷി സര്‍ അന്വേഷിച്ച് വന്നു. തലവേദന എന്ന് പറഞ്ഞപ്പോ ഒരു ഗുളിക തന്നു, ബസ്സില്‍ ഒറ്റയ്ക്ക് ഇരിക്കണ്ട, പാര്‍ക്കിന്റെ അകത്തുവന്ന് ഇരുന്നോ എന്നും പറഞ്ഞു..
ഞാന്‍ പാര്‍ക്കിന്റെ അകത്തുകയറി അവരുടെ കൂടെ മെല്ലെ നടന്നു, പിന്നെ എപ്പോഴാണ് എന്ന് അറിയില്ലേ, എന്റെ തലവേദന അപ്പാടെ മാറി. ഒരു മണിക്കൂറ് കഴിഞ്ഞോ മറ്റോ ആണ് ഞാന്‍ അത് മനസ്സിലാക്കിയത്. പിന്നെ വെള്ളത്തില്‍ അര്മാദമായിരുന്നു.
 
അന്ന് സാറിന്റെ അടുത്ത് ആ ഗുളിക ഏതാണെന്ന് ചോദിച്ചപ്പോ "ഡാര്റ്റ്" എന്ന് പറഞ്ഞു. പിന്നീട് തലവേദന അസഹനീയമായി വരുമ്പോളൊക്കെ ഞാന്‍ "ഡാര്റ്റ്" കഴിക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ വല്ലതും ചെയ്യും അങ്ങനെ  തലവേദന മാറും.
പിന്നീട് എപ്പഴോ മെഡിക്കല്‍ ഷോപ്പില്‍ പോയ് "ഡാര്റ്റ്" ചോദിച്ചപ്പോ അതില്ല പകര "ട്രൈമോള്‍" എടുതുതന്നിട്ട് രണ്ടും സെയിം ആണെന്ന് പറഞ്ഞു. അതും കഴിഞ്ഞ് പിന്നീടാണ് ഡാര്റ്റും, ട്രൈമോളും, ക്രോസിനും ഒക്കെ ഒരേ ഗണത്തില്‍ പെടുന്ന പരസിട്ടാമോള്‍ ആണെന്ന് മനസ്സിലായത്‌. പിന്നീട് ഞാന്‍ സര്‍വസുലഭാമായ ക്രോസിനിലേക്ക് മാറി. പക്ഷെ എന്ത് കഴിച്ചാലും ഇഷ്ടപെടുന്ന വല്ലതും ചെയ്തു മൂഡു മാറ്റണം എന്നത് അത്യാവിശ്യമായിരുന്നു. 
 
കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഗുളിക കഴിക്കണ്ട പക്ഷെ ഒരു ദൈര്യത്തിന്  അടുത്ത് ഉണ്ടായാ മതി എന്ന അവസ്ഥയായി. പിന്നെ അതും വേണ്ട മൂഡ്‌ മാറ്റിയാ മാത്രം മതി എന്നായി. :-)
 
ഇപ്പോഴും ഇടയ്ക്ക് തലവേദന വരും, പക്ഷെ പണ്ടത്തെപോലെ പേടി തോന്നാറില്ല.
 

No comments: