സമൂഹ നന്മ ഉദ്ദേശിച്ചു ചെയ്ത പലകാര്യങ്ങളും അമ്മയ്ക്ക് വിനയായിതീര്‍ന്നിട്ടുണ്ട്. അതിന്‍റെ എണ്ണം കൂട്ടാന്‍ ഇതാ ഒരെണ്ണം കൂടി.
ബയോഗ്യാസ് എല്ലാവീടുകളിലും വേണം എന്ന് പലതവണ പറഞ്ഞ സര്‍ക്കാറുതന്നെ ബയോഗ്യാസ് ഉണ്ടാക്കിയവര്‍ക്കിട്ട് പണി കൊടുക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
മാലിന്യം ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള കേരളത്തില്‍ ഒരിത്തിരിയെങ്കിലും നമ്മളാല്‍ ആവുന്നത് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഇങ്ങനെയൊരു നടപടി ഒരിക്കലും വേണ്ടിയിരുന്നില്ല.
നമ്മുടെ വീട്ടിലെ മാത്രമല്ല, അയല്‍ വീടുകളിലെ വൈസ്റ്റ്‌ഉം നമ്മുടെ ബയോഗ്യാസ് പ്ലാന്റ്റ് തിന്നുന്നുണ്ട്.
ഇത് എഴുതിയ അമ്മയ്ക്ക് എന്‍റെ വക ഒരു ചക്കരയുമ്മ. :-)
പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എന്‍റെ വലിയ നന്ദി. :-)
http://epaper.mathrubhumi.com/epapermain.aspx
Kozhikode Oct 28, 2012. Page: 4
No comments:
Post a Comment